കാഴ്‌ചയുടെ രാഷ്‌ട്രീയത്തെ പുനര്‍നിര്‍ണയിക്കുന്നൊരു ദശാസന്ധിയുടേതാണ് വര്‍ത്തമാനകാലം. ആഗോളമായൊരു ദൃശ്യബോധം കലയിലേയും സംസ്‌കാരത്തിലേയും പ്രാദേശികതകളേയും ഉപദേശീയതകളേയും മായ്‌ച്ച്‌കളയുകയും പുനഃസൃഷ്‌ടിക്കുകയും ചെയ്യുന്നു എന്നത് പുതിയ പ്രതിസന്ധി എന്ന നിലയിലല്ല കണക്കാക്കപ്പെടുന്നത്. എന്നാല്‍ രാഷ്‌ട്രീയ നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പ്പുകള്‍ നിസാരമാക്കുംവിധം അത് വേരുകള്‍ പടര്‍ത്തിക്കഴിഞ്ഞു എന്നത് പുതിയ വര്‍ത്തമാനങ്ങളില്‍പ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ദൂരവ്യാപകമായി നിലനില്‍ക്കുന്നൊരു ചലനത്തിന്റെ സൂചനകള്‍ അവശേഷിപ്പിച്ചുകൊാണ് തിരുവനന്തപുരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സമാപിച്ചത്. മാനകമാക്കപ്പെടുന്ന ദൃശ്യഭാഷയിലേക്ക് മൂന്നാംലോകത്തിന്റെ ക്യാമറക്കണ്ണുകളും തുറക്കുന്നതിന് നിരവധി ഉദാഹരണങ്ങളാണ് ഈ മേള സമ്മാനിച്ചത്. കച്ചവട മൂല്യങ്ങളെ ആഖ്യാനത്തിന്റെ വഴിയില്‍ പരസ്യമായി ആഘോഷിക്കുകയും, അതേസമയം തന്നെ പ്രമേയപരമായ രാഷ്‌ട്രീയ ബോധം മൂന്നാം സിനിമയുടെ (Third Film) പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് ഊന്നുകയും ചെയ്യുന്ന അസാധാരണമായ കാഴ്‌ച. ഒരു ആഖ്യാനപ്രതിസന്ധി എന്ന നിലയില്‍ത്തന്നെ വിലയിരുത്താവുന്നൊരു ഘട്ടത്തിലേക്കാണ് ഇതിന്റെ വളര്‍ച്ച.
പോസ്റ്റ്‌കൊളോണിയല്‍ ചെറുത്തുനില്‍പ്പുകളുടെ പ്രചണ്‌ഡമായ ആവേശം പോറുന്നൊരു ആഖ്യാനമായിരുന്നു മൂന്നാം സിനിമ. സാമ്രാജ്യത്വ-കോളനി രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിലൂടെ സ്ഥാപിക്കപ്പെട്ട സാമ്പത്തിക/സാമൂഹിക/രാഷ്‌ട്രീയ/സാംസ്‌കാരിക ബിംബങ്ങള്‍ക്കെതിരായ സമരമായിരുന്നു അത്. പോരാട്ടത്തിന്റെ ആത്മവിശ്വാസവും വിപ്ലവത്തിന്റെ പുത്തന്‍ പ്രതീക്ഷയും സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരായ ശബ്‌ദവുമൊക്കെ ഇവയില്‍ പ്രമേയങ്ങളായി. 1960 കളില്‍ ആരംഭംകൊണ്ട പ്രതിരോധ സിനിമ അതിന്റെ രണ്ടാംഘട്ടതില്‍് വിപ്ലവത്തിന്റെ തകര്‍ച്ചയേയും പ്രമേയവത്‌കരിക്കുന്നു്. 80 കളോടെ മുദ്രാവാക്യങ്ങളും ആശയസമരങ്ങളും അണഞ്ഞുതുടങ്ങിയെങ്കിലും, ആ പ്രതിസന്ധിയേയും അതിജീവിക്കുന്നൊരു പ്രസ്ഥാനമായി മൂന്നാം സിനിമ നിലനില്‍ക്കുയും ചെയ്‌തു. സുഘടിതമായൊരു മുന്നേറ്റം എന്ന നിലയില്‍ ആയിരുന്നില്ല അത്. വര്‍ഗപരമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പെട്ട ശ്രമങ്ങളായിരുന്നു നിലനിന്നത്. കണ്ണ് മഞ്ഞളിക്കുന്ന ദൃശ്യഘോഷയാത്രയുടെ വിപണി തന്ത്രങ്ങള്‍ക്കും, അച്ചടക്കത്തിന്റെ സൂക്ഷ്‌മ സ്‌പന്ദനങ്ങള്‍ പോലും ഫ്രെയിമിലൊതുക്കിയ കാവ്യാത്മക പ്രതിപാദനത്തിന്റെ ആര്‍ട്ട് ഹൗസ് ശീലങ്ങള്‍ക്കും ഇടയില്‍ അവ വേറിട്ടുനിന്നു. ആഫ്രിക്കയില്‍നിന്നും ലാറ്റിനമേരിക്കന്‍/ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന രാഷ്‌ട്രീയ സിനിമകളില്‍ മൂന്നാം സിനിമ അന്യം നിന്നുപോകാതെ സാന്നിധ്യമായി നിലകൊിരുന്നു. സിനിമ എന്ന കലയിലെ വ്യാപാരമൂല്യങ്ങളെ അത് നിരാകരിച്ചു.
കോമഡി, മെലോഡ്രാമ, ഹൊറര്‍ ത്രയങ്ങളാണ് കച്ചവട സിനിമകളുടെ പതിവു ചേരുവകളിലെ പ്രധാന ഇനങ്ങള്‍. മറിച്ചും തിരിച്ചും സൃഷ്‌ടിക്കുന്ന പുത്തന്‍ പ്രതീതിയാകട്ടെ ബോക്‌സ് ഓഫീസുകളെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. കച്ചവട സിനിമയുടെ മെക്കയായ ഹോളിവുഡ് ലോകമെങ്ങുമുള്ള പ്രാദേശിക സിനിമാ വ്യവസായങ്ങള്‍ക്ക് ഭീഷണിയായി പടര്‍ന്ന് പന്തലിച്ചു കഴിഞ്ഞു. ഹോളിവുഡിനെ പ്രധിരോധിക്കാന്‍ യൂറോപ്യന്‍ സര്‍ക്കാരുകള്‍ തദ്ദേശ സിനിമകള്‍ക്ക് കനത്ത സബ്‌സിഡികളാണ് അനുവദിച്ചു വരുന്നത്. എന്നിട്ടും പിടിച്ചു നില്‍ക്കാനാകാത്ത വിധം ഇംഗ്ലും ഫ്രാന്‍സുമുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുകഴിഞ്ഞു. ഒമ്പതു പതിറ്റാുകള്‍ കൊ് ഹോളിവുഡ് തീര്‍ത്ത ഭാവുകത്വപരമായ മേധാവിത്വത്തിന് പ്രതിരോധങ്ങള്‍ ദുര്‍ബലമാവുകയാണെന്ന നിലവിട്ട തിരിച്ചറിവിലേക്കാണ് ഓരോ ചലച്ചിത്രമേളയും പ്രേക്ഷകരെ ആനയിക്കുന്നത്.
മൂന്നാം സിനിമയുടെ പ്രതിരോധത്തിനും വാണിജ്യ സിനിമയുടെ വിസ്‌മയക്കാഴ്‌ചകള്‍ക്കുമിടയിലാണ് യൂറോപ്യന്‍ ആര്‍ട്ട്‌ഹൗസ് സിനിമകളുടെ സ്ഥാനം. ജംപ്‌കട്ടുകളിലൂടെയും(Jump Cut)ക്യാമറ കൈയില്‍ വച്ച് ഷൂട്ട് ചെയ്യുന്ന രീതിയിലൂടെയും (Hand Held Camera) മൂന്നാം സിനിമയോട് ആഖ്യാനപരമായ സാദൃശ്യം ആര്‍ട്ട്‌ഹൗസ് സിനിമകള്‍ ആദ്യകാലത്ത് പുലര്‍ത്തി. കച്ചവടത്തെ ലാക്കാക്കാതെ സര്‍ഗാത്മക താത്‌പര്യങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കിയ ഈ പ്രസ്ഥാനമാണ് ലോകസിനിമയില്‍ ഏറ്റവുമധികം പ്രതിഭകളെ ആകര്‍ഷിച്ചതെന്ന് നിസംശയം പറയാം. സാമൂഹ്യവും രാഷ്‌ട്രീയപരവുമായ പ്രമേയങ്ങളും ഇടക്കിടെ കടന്നുവന്നെങ്കിലും ലാവണ്യപരമായ പുതുമകളിലായിരുന്നു ആര്‍ട്ട്‌ഹൗസ് സിനിമകളുടെ കണ്ണ്. കഥാപാത്രങ്ങളുടെ വ്യക്തിനിഷ്‌ടമായ അനുഭവേലാകം സൂക്ഷ്‌മമായിത്തന്നെ പകര്‍ത്തപ്പെട്ടു ഇവയില്‍. രാഷ്‌ട്രീയ സമീപനം, ആഖ്യാന സമ്പ്രദായം എന്നിവയില്‍ വ്യത്യാസങ്ങള്‍ പുലര്‍ത്തിക്കൊ് വാണിജ്യസിനിമകളോടും ഹോളിവുഡിനോടും പോരാടിയ ഇതര സിനിമാ പ്രസ്ഥാനങ്ങളും കാലാകാലങ്ങളിലുായി. 20കളിലും 30കളിലും ഫ്രാന്‍സില്‍ പ്രചാരം നേടിയ അവാന്ത്‌ഗാര്‍ഡ് മൂവ്‌മെന്റും, 50കള്‍ മുതല്‍ 70കള്‍ വരെ ഇന്ത്യന്‍ സിനിമയില്‍ സ്വാധീനം ചെലുത്തിയ സമാന്തര സിനിമയും (Parallel Film) ഇവയില്‍പ്പെടുന്നു. അതിലുമേറെ ശക്തമായി 60കളിലെ ഫ്രഞ്ച് ന്യൂവേവും 80കള്‍ മുതലിങ്ങോട്ട് ര് പതിറ്റാുകാലം അമേരിക്കയില്‍ ശക്തമായിരുന്ന സ്വതന്ത്ര സിനിമ(Independant Film) യുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്. ചിലപ്പോഴെങ്കിലും ഇവയെല്ലാം പരസ്‌പരം കൊും കൊടുത്തും നിലനിന്ന്, സിനിമയിലെ വാണിജ്യമൂല്യങ്ങളോട് പൊരുതുകയായിരുന്നു.
പ്രേക്ഷകന്റെ വികാര വിചാരങ്ങളെ അടക്കിവാഴുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും, അതി ദ്രുതത്തിലുള്ള കഥാഗതിയും, വിസ്‌മയിപ്പിക്കുന്ന പ്രകാശവിതാനവുമൊക്കെയായി തീയേറ്ററുകളെ അദ്‌ഭുതക്കൊട്ടകകള്‍ ആക്കുന്ന ചെപ്പടിവിദ്യയാണ് കച്ചവട സിനിമകളുടെ പതിവുരീതി. പ്രമേയമാകട്ടെ ആദിമദ്ധ്യാന്തപ്പൊരുത്തത്തോടെ സകല പ്രശ്‌നങ്ങളുടേയും കുരുക്കഴിക്കും. അതിന് അമാനുഷ ശക്തിയുള്ള നായകന്‍മാര്‍. തീയേറ്റര്‍ സ്‌ക്രീന്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ വെള്ളിവെളിച്ചത്തില്‍ തിളങ്ങും. പ്രേക്ഷകരെ രസിപ്പിക്കുക എന്നതൊഴിച്ചാല്‍ ഗ്രോസ് കളക്‌ഷന്‍ റിപ്പോര്‍ട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാണിജ്യ സിനിമകളുടെ ആഖ്യാന സമ്പ്രദായത്തിലേക്കാണ് ഇപ്പോള്‍ പ്രതിരോധ സിനിമകളും ചെന്നെത്തുന്നത്. ഈ വിധം ജനപ്രിയ സാംസ്‌കാരിക രൂപം സമാന്തരപാതയിലേക്കും കടന്നുകയറുന്നതിന് ഉദാഹരണങ്ങളാണ്, തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിച്ച ഈജിപ്‌ഷ്യന്‍ ചിത്രമായ `ഷെഹ്‌റസാദാ, ടെല്‍ മീ എ സ്റ്റോറി' യും, ഇന്ത്യന്‍ ചിത്രമായ `ജസ്റ്റ് വണ്‍ ചാന്‍സും'(ഏക് തോ ചാന്‍സ്).

യുസ്രി നസറുള്ള സംവിധാനം ചെയ്‌ത `ഷെഹ്‌റസാദ, ടെല്‍ മീ എ സ്റ്റോറി' എന്ന സിനിമ ഒരു ടെലിവിഷന്‍ അവതാരകയുടെ കഥയാണ് അനാവരണം ചെയ്യുന്നത്. ജനപ്രിയമായ ഒരു രാഷ്‌ട്രീയ പരിപാടിയുടെ അവതാരകയാണ് ഹെബ്ബ. അവരുടെ ഭര്‍ത്താവ് കരീം ആകട്ടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പത്രത്തിന്റെ എഡിറ്ററും. ഹെബ്ബയുടെ പരിപാടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നു. ഇതേത്തുടര്‍ന്ന് കരീം മുഖേന ഹെബ്ബയുടെ പരിപാടി അവസാനിപ്പിക്കുകയാണ് സര്‍ക്കാരിലെ ചില ഉന്നതര്‍. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പരിപാടി ഹെബ്ബ ആരംഭിക്കുന്നു. ജീവിതത്തില്‍ വ്യത്യസ്‌തമായ അനുഭവങ്ങള്‍ നേരിട്ട സ്‌ത്രീകളെ തല്‍സമയം ഇന്റര്‍വ്യൂ ചെയ്യുന്ന ആ പരിപാടിയും ജനശ്രദ്ധ നേടുന്നു. മൂന്ന് സ്‌ത്രീകളുടെ കഥയാണ് മൂന്ന് എപ്പിസോഡുകളിലായി പുറത്തുവരുന്നത്. പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ട ക്രൂരമായ കഥകളാണ് ഓരോ സ്‌ത്രീക്കും പറയാനുള്ളത്. ഈജിപ്‌തിലെ രാഷ്‌ട്രീയ സാമൂഹ്യാവസ്ഥയും, സ്‌ത്രീകള്‍ക്ക് സമൂഹത്തിലുള്ള പദവിയും എന്താണെന്ന് ഈ കഥകളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതും സര്‍ക്കാരിന് തലവേദനയാകുകയാണ്. അതോടെ ഹെബ്ബയുടേയും കരീമിന്റെയും കുടുംബജീവിതത്തിന്റെ താളം തെറ്റുന്നു. കരീമിന് ലഭിക്കേിയിരുന്ന പ്രൊമോഷന്‍ സര്‍ക്കാര്‍ തടയുന്നതായി അയാള്‍ ആരോപിക്കുകയും ഹെബ്ബയെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. നാലാം എപ്പിസോഡിന്റെ ആരംഭത്തിലാണ് സിനിമ അവസാനിക്കുന്നത്. നാലാമത്തെ അതിഥി താന്‍ തന്നെയാണെന്ന് ഹെബ്ബ പ്രേക്ഷകരെ അറിയിക്കുന്നു. അവര്‍ ഭര്‍ത്താവില്‍ നിന്ന് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞുതുടങ്ങുന്നതോടെ സിനിമ അവസാനിക്കുകയാണ്.
അറേബ്യന്‍ സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഈ സിനിമ മുന്നോട്ട് വയ്‌ക്കുന്നത്. സ്‌ത്രീപക്ഷമായ പ്രമേയത്തിലൂടെ വര്‍ഗപരമായ നിലപാടാണ് സിനിമ പുലര്‍ത്തുന്നത്. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരായ താക്കീതായും പ്രമേയം മാറുന്നു. എന്നാല്‍ ആഖ്യാനപരമായി `ഷെഹ്‌റസാദ' കച്ചവട സിനിമയുടെ പതിവു ചുവടുകള്‍ തന്നെയാണ് പിന്‍തുടരുന്നത്. അനാവശ്യമായ ഫ്രെയിം മൂവ്‌മെന്റുകളും, ചടുലമായ എഡിറ്റിംഗും ചിത്രത്തെ ശരാശരി നിലവാരത്തില്‍ത്തന്നെ തളച്ചിടുന്നു. ഹോളിവുഡിനെ വെല്ലുന്ന സംഘര്‍ഷ നിമിഷങ്ങളും വേഗതയേറിയ കട്ട് ടു കട്ട് സീക്വന്‍സുകളും സിനിമ പറയാന്‍ ശ്രമിക്കുന്ന ഗൗരവമാര്‍ന്ന വിഷയത്തിന്റെ ആഴം ചോര്‍ത്തിക്കളയുകയാണ്. നാലു വ്യത്യസ്‌തമായ കഥകള്‍ എന്നത് പുതുമയല്ലെങ്കിലും ആസ്വാദനത്തിന്റെ തലത്തില്‍ അത് കോര്‍ത്തിണക്കപ്പെടുന്നു്. എന്നാല്‍ മുന്‍കൂട്ടി പ്രവചിക്കാന്വുന്ന വിധത്തിലൊരു അന്ത്യത്തിലേക്ക് ഇവയെ എത്തിക്കുന്നത് വ്യാപാര സിനിമയുടെ രീതി മാത്രമാണ്. ആസ്വാദനത്തിന്റെ തലത്തില്‍ മാത്രമാണ് ഓരോ സീനും ക്രമപ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ അത് ഒരു ത്രില്ലര്‍ സിനിമയടെ ഉദ്വേഗം പ്രേക്ഷകരില്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തവുമാണ്. സദാസമയം ഉയര്‍ന്ന സ്ഥായിയില്‍ നില്‍ക്കുന്ന പ്‌സ്‌ചാത്തല സംഗീതമാകട്ടെ ഒരു തട്ടുപൊളിപ്പന്‍ ചിത്രത്തിന്റെ ആസ്വാദന നിലവാരത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു.
സമൂഹമനസിന്റെ ലിംഗനീതിയെ വിചാരണ ചെയ്‌തുകൊ് സ്‌ത്രീ പ്രശ്‌നത്തിന്റെ തിരിച്ചറിവിലേക്ക് പ്രേക്ഷകരെ നയിക്കുന്നു എന്ന പ്രശംസയോടെ ലോകമെങ്ങുമുള്ള സമാന്തരസിനിമാ മേളകളിലേക്ക് `ഷെഹ്‌റസാദ' ആനയിക്കപ്പെടുകയാണ്. ആഗോളതലത്തില്‍ ശ്രദ്ധേയങ്ങളായ ടൊറന്റോ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം അവാര്‍ഡുകള്‍ നേടുകയും ചെയ്‌തു. കമ്പററി ഏഷ്യന്‍ വിഭാഗത്തില്‍പ്പെടുത്തി രാജ്യാന്തമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സിനിമ പ്രമേയപരമായി ബദല്‍ നിലപാടിന് ഊന്നല്‍ നല്‍കുമ്പോഴും ആഖ്യാനപരമായി ജനപ്രിയ/ഹോളിവുഡ് ശീലങ്ങളെ പിന്തുടരുകയാണ് ചെയ്യുന്നത്.

സയീദ് അക്തര്‍ മിര്‍സ സംവിധാനം ചെയ്‌ത `ഏക് തോ ചാന്‍സ്' മുംബൈ നഗരത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരുടെ കഥയാണ് പറയുന്നത്. വിജയ് റാസ് അവതരിപ്പിച്ച കഥാപാത്രമായ കള്ളനിലൂടെ മുംബൈ നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിലെ നിസഹായത വെളിപ്പെടുത്തുകയാണ് സയീദ് മിര്‍സ. വ്യത്യസ്ഥരായ കുറേപ്പേരെ ഒരു സംഭവം കൂട്ടിയിണക്കുന്ന തരത്തിലാണ് സിനിമയുടെ ക്രാഫ്‌റ്റ്. കള്ളനും, അയാളെ പിടിക്കാന്‍ ബുദ്ധിമുട്ടുന്ന സബ് ഇന്‍സ്‌പെക്‌ടറും, ഫാഷന്‍ ഡിസൈനറും, മോഡലും, ബാറിലെ വേശ്യയുമെല്ലാം ഒരു കൊളാഷുപോലെ കഥയില്‍ നിറയുന്നു. നിത്യജീവിതത്തില്‍ വില്ലന്‍മാരെന്ന് കരുതുന്നവരൊന്നും അങ്ങനെയാകണമെന്നില്ല എന്ന തിരിച്ചറിവാണ് സിനിമയുടെ മേന്‍മയായി എടുത്തു പറയാവുന്നത്. വര്‍ഗപരമാകുന്ന ഈ നിലപാടിലൂടെ മുഖ്യധാരാ സിനിമയുടെ പ്രമേയങ്ങളില്‍ നാം കുമുട്ടുന്ന പതിവു ചിട്ടവട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സയീദ് മിര്‍സക്ക് കഴിയുന്നു്.
എന്നാല്‍ ആഖ്യാനത്തില്‍ ഇതൊരു പതിവു ബോളിവുഡ് മസാലച്ചിത്രം തന്നെയാണ്. ഉയര്‍ന്ന സ്ഥായിയില്‍ പ്രദര്‍ശനശാലയെ പ്രകമ്പനംകൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും, ഇടക്കിടെ മേനിക്കൊഴുപ്പ് പ്രദര്‍ശിപ്പിച്ച് നായികാ നായകന്‍മാര്‍ ആടിത്തിമിര്‍ക്കുന്ന പാട്ടുകളും ഈ ചിത്രത്തെ ഒരു ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിലവാരത്തിലേക്ക് താഴ്‌ത്തുന്നു. ഹോളിവുഡ്/ബോളിവുഡ് രീതിയിലുള്ള ഷോട്ട് വേര്‍തിരിവുകളും എഡിറ്റിംഗിലെ വന്യമായ വേഗതയും ഗൗരവമുള്ള പ്രമേയത്തിന്റെ സത്ത ചോര്‍ത്തിക്കളയുകയാണ്. 2010 മാര്‍ച്ചില്‍ ലോകമെങ്ങും കൊമേഴ്‌സ്യല്‍ റിലീസിനൊരുങ്ങുകയാണ് `ഏക് തോ ചാന്‍സ്`. തന്റെ ചിത്രം കമേഴ്‌സ്യല്‍ ബ്ലെന്‍ഡ് ആണെന്ന് മിര്‍ സ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താക്കളില്‍ പ്രമുഖനായിരുന്നു സയീദ് അക്തര്‍ മിര്‍സ.

ബോളിവുഡിന്റെ പണക്കൊഴുപ്പിനിടയിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന മിര്‍സ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മിര്‍സയുടെ അവസാന ചിത്രമായ `നസീം' 1995 ലെ ദേശീയ അവാര്‍ഡ് നേടിയിരുന്നു. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചക്ക് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യമാണ് ഇതില്‍ പ്രമേയം. പൂനയിലേയും കല്‍ക്കത്തയിലേയും ഫിലിം സ്‌കൂളുകളിലെ പ്രമുഖനായ ഈ അദ്ധ്യാപകനും, കച്ചവട സിനിമയുടെ വിപണി വ്യാകരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി സിനിമ നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ സമാന്തര ശാഖയുടെ ഭാവി എന്താകും എന്നത് പ്രവചനാതീതമാകുകയാണ്.
No comments:
Post a Comment